തീവ്രവാദവും വിഭാഗീയതയും കോണ്‍ഗ്രസിന്റെ സൃഷ്ടികൾ ; യോഗി ആദിത്യനാഥ്

yogi

റായ്പുർ: കോണ്‍ഗ്രസിനെ പരോക്ഷമായി വിമർശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

മതേതരത്വം എന്നത് ഏറ്റവും വലിയ കളവാണെന്നും മതേതരത്വം ഉയർത്തി കാണിച്ച് ജനങ്ങളെ പറ്റിക്കുന്നവർ മാപ്പ് പറയണമെന്നും യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.

പ്രീണന നയത്തിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാനാണ് കോണ്‍ഗ്രസ് എന്നും ശ്രമിച്ചിട്ടുള്ളതെന്ന് യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.

തീവ്രവാദവും നക്‌സല്‍വാദവും വിഭാഗീയതയുമൊക്കെ കോണ്‍ഗ്രസിന്റെ സൃഷ്ടികളാണ്. കോൺഗ്രസിന്റെ ചില നയങ്ങളുടെ ഫലമാണ് ഇപ്പോഴും രാജ്യം അനുഭവിക്കുന്നെതന്നും, കോൺഗ്രസ് ഇല്ലാതാക്കിയ കാര്യങ്ങളെയാണ് ബിജെപി വീണ്ടും പുനസൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ജാതിയിലും മതത്തിലും വേർതിരിവുകൾ ഇല്ലാതെ രാജ്യത്തെ ഒരു കുടുംബമായാണ് ബിജെപി കാണുന്നത് അതിനാൽ ജനങ്ങള്‍ക്ക് ഭയമില്ലാതെ ജീവിക്കാന്‍ അവസരമുണ്ടാകുകയും പട്ടിണിയും വേദനകളും വിവേചനങ്ങളുമില്ലാത്ത ജീവിതം ഉറപ്പുവരുത്തുകയുമാണ് ബിജെപിയുടെ ലക്ഷ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

എന്നാൽ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ യോഗി ആദിത്യനാഥിന്റെ വിമര്‍ശനങ്ങളോട് ശക്തമായ രീതിയില്‍ പ്രതികരിച്ചു.

മതേതരത്വം കളവാണെന്ന് പറയുകയും കേന്ദ്ര ഭരണത്തെ രാമരാജ്യത്തോട് ഉപമിക്കുകയുമാണ് യോഗി ആദിത്യനാഥ് ചെയ്യുന്നത്. ആ സത്യമല്ലേ ഏറ്റവും വലിയ കളവ് എന്നായിരുന്നു കപില്‍ സിബല്‍ ട്വീറ്റ് ചെയ്തത്.

Top