രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍; തുര്‍ക്കി പ്രസിഡന്റിന്റെ ഭാര്യയുടെ ബാഗിന്റെ വില 34 ലക്ഷം

അങ്കാറ(തുര്‍ക്കി): തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ഡോസാന്റെ ഭാര്യയുടെ ആര്‍ഭാട ജീവിതമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ പ്രസിഡന്റിന്റെ ഭാര്യയുടെ ബാഗിന്റെ വിലയാണ് ജനങ്ങളെ ചൊടിപ്പിച്ചത്. തന്റെ ജപ്പാന്‍ യാത്രക്കിടെ ഏകദേശം 34 ലക്ഷം രൂപ വിലയുള്ള ബാഗാണ് എമിന്‍ എര്‍ഡോഗന്‍ ഉപയോഗിച്ചത്. ഇതിനെതിരെയാണ് കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നത്.

തുര്‍ക്കി വന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ ഇത്രയും വിലപിടിപ്പുള്ള ബാഗ് ഉപയോഗിച്ചതിനെതിരെയാണ് കടുത്ത പ്രതിഷേധങ്ങള്‍ ഉയരുന്നത്. തുര്‍ക്കിക്കാരുടെ ഒരു വര്‍ഷത്തെ ശമ്പളത്തിന് തുല്യമാണ് ബാഗിന്റെ വിലയെന്നാണ് ആരോപണം.

ടോക്കിയോയിലെ കൊട്ടാരത്തില്‍ ഭര്‍ത്താവ് ഡോര്‍ഗന്റെയൊപ്പമെത്തിയ എമിന്റെ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇതിനെ തുടര്‍ന്നാണ് എമിന്‍ തന്റെ യാത്രക്കിടെ ഉപയോഗിച്ച ഹാന്‍ഡ് ബാഗിന്റെ വില 50,000 അമേരിക്കന്‍ ഡോളര്‍ വിലയുള്ളതാണെന്ന് വ്യക്തമാകുന്നത്

കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമായ സാഹചര്യത്തിലാണ് എമിന്റെ ആഡംബരത്തിനെതിരേ കടുത്ത ആരോപണം ഉയരുന്നത്.കഴിഞ്ഞ ആഗസ്റ്റ് മുതല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യം.

Top