കോവിഡ് വാക്സിൻ വിതരണം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും രാജ്യത്തുണ്ട്: കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണം കാര്യക്ഷമമായി നടത്താനുള്ള എല്ലാ സൗകര്യങ്ങളും രാജ്യത്തുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിൻ വിതരണത്തിനായി 28,000 ത്തിലധികം ശ്രീതീകരണ കേന്ദ്രങ്ങളും 700 ലധികം ശീതീകരിച്ച വാനുകളും വാക്സിൻ വിതരണത്തിന് പരിശീലനം ലഭിച്ച 70,000 ത്തോളം പേരുമുണ്ടെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

ജനസംഖ്യ ഗ്രുപ്പുകളുടെ മുൻഗണന ക്രമത്തിലുള്ള വിവരങ്ങൾ തയാറാക്കാൻ സംസ്ഥാനങ്ങളോട് ആവിശ്യപ്പെട്ടിട്ടുണ്ട്‌. വാക്സിൻ വിതരണം സംബന്ധിച്ച് ദേശീയ വിദഗ്ദ്ധ സംഘം നൽകിയ നിർദ്ദേശങ്ങൾ മാത്രമേ പാലിക്കാവൂ എന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വന്തം നിലയിൽ പ്രവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Top