രാജ്യം വര്‍ഗീയകലാപവേദി ; ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍, മൂന്ന് വര്‍ഷത്തിനിടെ 450 കലാപം

ന്യൂഡല്‍ഹി: കേന്ദ്രം വര്‍ഗീയത വളര്‍ത്തുന്നുവെന്ന ആരോപണങ്ങളെ ശരിവെച്ച് റിപ്പോര്‍ട്ട്.

രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രസര്‍ക്കാര്‍ ആണ് ഇതുസംബന്ധിച്ച കണക്ക് രാജ്യസഭയില്‍ അവതരിപ്പിച്ചത്.

2014ല്‍ 644 കലാപങ്ങളും, 2015ല്‍ 751, 2016ല്‍ 703 എണ്ണവും ഉള്‍പ്പെടെ ഇക്കാലയളവില്‍ ആകെ 2098 കലാപങ്ങളാണ് രാജ്യത്തുണ്ടായത്.

ഇതില്‍ 450 കലാപങ്ങളും നടമാടിയത് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഈ കലാപങ്ങളില്‍പ്പെട്ട് 77 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

കര്‍ണ്ണാടകയും മഹാരാഷ്ട്രയുമാണ് ഉത്തര്‍പ്രദേശിന് തൊട്ടുപിന്നില്‍ നില്‍ക്കുന്നത്. 279, 270 കേസുകളാണ് വര്‍ഗ്ഗീയകലാപവുമായി ബന്ധപ്പെട്ട് ഈ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തൊട്ടുപിന്നില്‍ ഗുജറാത്തും ബീഹാറുമുണ്ട്.

എന്നാല്‍, എറ്റവും കുറവ് കലാപങ്ങള്‍ കേരളത്തിലാണ് രേഖപ്പെടുത്തിയത്.

Top