ഡൽഹിയിൽ നടന്ന ആക്രമണത്തിൽ രാജ്യവും കോൺ​ഗ്രസും വേദനിക്കുന്നു : രൺദീപ് സിം​ഗ് സുർജേവാല

ൽഹി : ഡൽഹിയിൽ നടന്ന ആക്രമണത്തിലും അനിയന്ത്രിതമായ നടപടിയിലും അങ്ങേയറ്റം വേ​ദനിക്കുകയാണ് രാജ്യം മുഴുവനും കോൺ​ഗ്രസ് പാർട്ടിയുമെന്ന് കോൺ​ഗ്രസ് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിം​ഗ് സുർജേവാല. ജനാധിപത്യത്തിൽ ഇത്തരം സംഭവങ്ങൾക്ക് സ്ഥാനമില്ല. പ്രക്ഷോഭം നടത്തുന്ന കർഷക സംഘടനകളുടെ വ്യക്തമായ പ്രസ്താവന അസ്വീകാര്യമായ സംഭവങ്ങളിൽ നിന്ന് സ്വയം അകന്നുനിൽക്കാൻ പോന്നതാണ്.

പ്രതിഷേധകർ തങ്ങളുടെ ലക്ഷ്യം എപ്പോഴും മനസ്സിൽ സൂക്ഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.അഹിംസയും സമാധാനവുമാണ് ഈ കർഷക പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ ശക്തി. കൃഷിക്കാരുടെയും തൊഴിലാളികളുടെയും ദരിദ്രരുടെയും ഈ സഖ്യം മൂന്ന് കാർഷിക വിരുദ്ധ നിയമങ്ങളും റദ്ദാക്കുന്നതിനുള്ള സമാധാനപരവും അഹിംസാത്മകവുമായ പോരാട്ടം തുടരുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നുവെന്നും സുർജ്ജേവാല പറഞ്ഞു.

Top