കോവിഡ് മാറിയ രാജ്യങ്ങൾ ജാഗ്രത തുടരണം : ലോകാരോഗ്യ സംഘടന

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് തുടങ്ങിയ രാജ്യങ്ങൾ ജാഗ്രത തുടരണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന്  ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസി പ്രോ​ഗ്രാം ടെക്നിക്കൽ ഹെഡ് മരിയ വാൻ കെർ‌കോവ് പറഞ്ഞു.

ലോകരാജ്യങ്ങൾ കൊവിഡിന് ശേഷം അടുത്ത മഹാമാരിയ്‌ക്കായി തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന മുമ്പ് വ്യക്തമാക്കിയിരുന്നു. ആരോഗ്യ പരിപാലനത്തിൽ മികച്ച സംവിധാനങ്ങളുള‌ള രാജ്യങ്ങൾക്ക് കോവിഡ് രോഗത്തെ ഫലപ്രദമായി നേരിടുന്നതിനും അതിജീവിക്കുന്നതിനും കഴിഞ്ഞതായി ലോകാരോഗ്യ സംഘടന വിലയിരുത്തിയിരുന്നു.

Top