മറ്റൊരു മഹാമാരി ഇനി ഉണ്ടായാൽ ചെറുക്കാൻ രാജ്യങ്ങൾ തയാറായിരിക്കണം: ലോകാരോഗ്യസംഘടന

ലോകം മറ്റൊരു മഹാമാരിയെ നേരിടാൻ തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആരോഗ്യസംരക്ഷണ സേവനങ്ങൾ വികസിപ്പിക്കുന്നതിൽ ഓരോ രാജ്യവും വേണ്ടത്ര ശ്രദ്ധ ചെലുത്തിയാൽ മാത്രമേ സുസ്ഥിരമായ ഒരു ലോകത്തിന്റെ അടിത്തറ സാധ്യമാകൂ എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പല രാജ്യങ്ങളും കൊറോണയെ ചെറുത്തുനിന്നത് ചെറിയ കാര്യമല്ല എന്നും സംഘടന പറഞ്ഞു. 73ാംമത് വേൾഡ് ഹെൽത്ത് അസംബ്ളിയുടെ വെർച്വൽ യോഗത്തിലാണ് ലോകാരോഗ്യ സംഘടന ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

Top