രാജ്യങ്ങള്‍ അടുത്ത മഹാമാരിക്ക് മുമ്പ് സുസജ്ജമാകണം; ലോകാരോഗ്യ സംഘടന

ജനീവ: രാജ്യങ്ങള്‍ അടുത്ത ഒരു മഹാമാരിക്ക് മുമ്പ് സുസജ്ജമാകണമെന്ന് ലോകാരോഗ്യ സംഘടന. ഇതിനായി ലോക രാജ്യങ്ങള്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടു.

‘ഇത് അവസാനത്തെ പകര്‍ച്ചവ്യാധി ആയിരിക്കില്ല. പകര്‍ച്ചവ്യാധികളും രോഗങ്ങളും മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്ന് ചരിത്രം പഠിപ്പിക്കുന്നു. എന്നാല്‍ അടുത്ത പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോള്‍ ലോകം അതിനെ നേരിടാന്‍ തയ്യാറായിരിക്കണം’- ടെഡ്രോസ് പറഞ്ഞു.

അതേസമയം, ലോകത്തെ ഭീതിയിലാക്കി കൊവിഡ് പടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പല രാജ്യങ്ങളിലും വാക്സിനുകള്‍ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കികൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ പരീക്ഷണം പുരോഗമിക്കുന്ന ഒരു കൊവിഡ് വാക്‌സിനും ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന ഫലപ്രാപ്തി ഇതുവരെ തെളിയിച്ചിട്ടില്ലെന്നാണ് പറയുന്നത്. എല്ലാ ജനങ്ങളിലേക്കും വാക്സിന്‍ എത്താന്‍ 2021 പകുതിയെങ്കിലും ആവുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Top