ബംഗാള്‍, ആസാം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഇന്ന് വോട്ടെണ്ണല്‍

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍, ആസാം, തമിഴ്‌നാട് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലും ഇന്ന് വോട്ടെണ്ണല്‍. കര്‍ണാടകത്തിലെ ബല്‍ഗാം, തമിഴ്‌നാടിലെ കന്യാകുമാരി, ആന്ധ്രാപ്രദേശിലെ തിരുപ്പതി ലോക്‌സഭാ മണ്ഡലത്തിലേതും ഏതാനും സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരെഞ്ഞെടുപ്പിലെയും ഫലങ്ങള്‍ ഇന്ന് പുറത്തുവരും.

കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ കഴിഞ്ഞ ആറിനാണ് വോട്ടെടുപ്പ് നടന്നത്. പശ്ചിമബംഗാളില്‍ എട്ടു ഘട്ടങ്ങളായും ആസാമില്‍ മൂന്ന് ഘട്ടങ്ങളായുമാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. എന്നാല്‍ ബംഗാളിലെ 294 സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. അവിടെ കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകളാണ് വേണ്ടത്.

Top