ബിഹാറില്‍ വോട്ടെണ്ണല്‍ മന്ദഗതിയിലെന്ന്

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷത്തിലേക്ക് എത്തിനില്‍ക്കുന്നതിനിടെ വോട്ടെണ്ണല്‍ മന്ദഗതിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 125 സീറ്റുകളിലാണ് എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുന്നത്. 243 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ ജയിക്കണം.

അതേസമയം, ഗ്രാമീണ മേഖലകളില്‍ വോട്ടെണ്ണല്‍ ഇഴയുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 20% വോട്ടുകള്‍ മാത്രമാണ് എണ്ണിയിരിക്കുന്നത്. 23 സീറ്റുകളില്‍ ലീഡ് നില 1000ല്‍ താഴെ മാത്രമേയുള്ളൂ. 500ല്‍ താഴെ ലീഡ് ഉള്ള 23 സീറ്റുകളുമുണ്ട്. ഇതുവരെ ലീഡ് വന്നത് നഗരമേഖലകളിലെ വോട്ടുകള്‍ എണ്ണിയപ്പോഴാണെന്നും ഗ്രാമീണമേഖല എണ്ണുമ്പോള്‍ ലീഡ് നില മാറിമറിയാന്‍ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തല്‍. ഗ്രാമീണ മേഖലയില്‍ ആര്‍ജെഡിക്ക് പരമ്പരാഗത വോട്ടുബാങ്കുണ്ട്.

Top