Counting On for Ghoradongri Bypoll in MP; BJP, Cong in Close Fight

ഭോപ്പാല്‍: മായാവതിയുടെ പിന്തുണയില്‍ മധ്യപ്രദേശില്‍ രാജ്യസഭാ സീറ്റ് നേടാന്‍ കോണ്‍ഗ്രസ്. സ്വതന്ത്രന് പിന്തുണ നല്‍കി കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ബി.ജെ.പിയും.

എം.എല്‍.എമാരുടെ വോട്ടുനോക്കി വിജയിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കേട്ടുകേള്‍വിയില്ലാത്ത പോരാട്ടമാണ് നടക്കുന്നത്. 11ന് മൂന്നു രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

230 അംഗങ്ങളുള്ള മധ്യപ്രദേശ് നിയമസഭയില്‍ ബി.ജെ.പിക്ക് 166 അംഗങ്ങളും കോണ്‍ഗ്രസിന് 57 പേരുമാണുള്ളത്. ബി.ജെ.പിക്ക് രണ്ടു എം.പിമാരെ വിജയിപ്പിക്കാനുള്ള വോട്ടുണ്ട്. കോണ്‍ഗ്രസിനാവട്ടെ ഒരാളെ വിജയിപ്പിക്കാന്‍ ഒറ്റവോട്ടിന്റെ കുറവാണുള്ളത്. എന്നാല്‍ നാല് എം.എല്‍.എമാരുള്ള ബി.എസ്.പിയുടെ പിന്തുണ കോണ്‍ഗ്രസിനാണെന്ന് മായാവതി പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസും ഒരു സീറ്റില്‍ വിജയം ഉറപ്പിച്ചിരുന്നു.

ബി.ജെ.പി അനില്‍ദാവം, എം.ജെ അക്ബര്‍ എന്നിവരെയും കോണ്‍ഗ്രസ് വിവേക് ടാങ്കയെയുമാണ് മത്സരിപ്പിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിനു ലഭിക്കുന്ന സീറ്റ് പിടിച്ചെടുക്കാന്‍ സ്വതന്ത്രനായി മത്സരിക്കുന്ന വിനോദ് ഗോട്ടിയക്ക് 50 ബി.ജെ.പി വോട്ടുകള്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. അങ്ങിനെയെങ്കില്‍ എട്ടു വോട്ടുകള്‍ കൂടി ലഭിച്ചാല്‍ ഗോട്ടിയ് എം.പിയാകും ബി.ജെ.പിക്ക് മധ്യപ്രദേശിലെ മൂന്നു എം.പിമാരെയും ലഭിക്കും.

ഇതോടെ ഓരോ എം.എല്‍.എമാരുടെ വോട്ടും പാഴാകാതിരിക്കാന്‍ ശക്തമായ മുന്നൊരുക്കങ്ങളാണ് ഇരുപാര്‍ട്ടികളും നടത്തിയിരിക്കുന്നത്. രോഗക്കിടക്കയിലുള്ള എം.എല്‍.എമാര്‍ക്ക് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കോണ്‍ഗ്രസ് എയര്‍ ആംബുലന്‍സ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മുംബൈയില്‍ ചികിത്സയില്‍ കഴിയുന്ന സത്യദേവ് കതാറെക്കും ഇന്ദോറില്‍ ചികിത്സയില്‍ കഴിയുന്ന ഗോവര്‍ധന്‍ ഉപാധ്യായക്കുമാണ് സൗകര്യമൊരുക്കുന്നത്.

ജയിലിലുള്ള കോണ്‍ഗ്രസ് എം.എല്‍.എക്ക് വോട്ടു ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതിയും തേടിയിട്ടുണ്ട്. ബി.ജെ.പിയാകട്ടെ അമേരിക്കയിലേക്ക് വിനോദ യാത്രക്കായി വിമാനത്താവളത്തിലെത്തിയ വനിതാ എം.എല്‍.എ നീലം മിശ്രയെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നന്ദകുമാര്‍ വിമാനത്താവളത്തിലെത്തിയാണ് തിരിച്ചുവിളിച്ചത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നേരിട്ടാണ് രാജ്യസഭാ തിരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങള്‍ മെനയുന്നത്. കോണ്‍ഗ്രസില്‍ മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ്‌സിങ്, കമല്‍നാഥ്, സുരേഷ് പച്ചൗരി തുടങ്ങിയ നേതാക്കളും.

Top