പാലാ ആര്‍ക്കൊപ്പം ; ഉപതിരഞ്ഞെടുപ്പ് ഫലം വെ​ള്ളി​യാ​ഴ്​​ച

കോ​ട്ട​യം : പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം വെ​ള്ളി​യാ​​ഴ്​​ച അറിയാം. പാ​ലാ കാ​ര്‍മ​ല്‍ പ​ബ്ലി​ക് സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എ​ട്ടു​മു​ത​ലാ​ണ്​ വോ​ട്ടെ​ണ്ണ​ല്‍. ഇ​ല​ക്‌ട്രോ​ണി​ക് സം​വി​ധാ​ന​ത്തി​ലൂ​ടെ അ​യ​ക്കു​ന്ന പോ​സ്​​റ്റ​ല്‍ ബാ​ല​റ്റു​ക​ളും സാ​ധാ​ര​ണ പോ​സ്​​റ്റ​ല്‍ ബാ​ല​റ്റു​ക​ളു​മാ​ണ് ആ​ദ്യം എ​ണ്ണു​ക. തു​ട​ര്‍ന്ന് വോ​ട്ടു​യ​ന്ത്ര​ങ്ങ​ളി​ലേ​ത്​ എ​ണ്ണി​ത്തു​ട​ങ്ങും.

രാവിലെ എട്ട് മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്റെ ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാം. വാശിയേറിയ പോരാട്ടം നടക്കുന്ന പാലായിൽ യുഡിഎഫ് , എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ തമ്മിലാണ് പ്രധാന മത്സരം.

ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. 71.41 ശതമാനം പോളിംഗാണ് പാലായിൽ രേഖപ്പെടുത്തിയത്. 14 റൗണ്ടുകളായാണ് വോട്ടെണ്ണൽ.

Top