ഇന്ത്യയില്‍ റെംഡെസിവറിന്റെ വ്യാജ നിര്‍മാണവും പൂഴ്ത്തിവെയ്പ്പും വ്യാപകം

ഇന്‍ഡോര്‍: രാജ്യത്ത് റെംഡെസിവറിന്റെ വ്യാജ നിര്‍മാണവും പൂഴ്ത്തിവെയ്പ്പും വ്യാപകമായി നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. കൊവിഡ് ചികിത്സക്കുവേണ്ടി ഉപയോഗിക്കുന്ന ആന്റി വൈറല്‍ മരുന്നാണ് റെംഡിസിവര്‍. ഇവ വ്യാജമായി നിര്‍മ്മിച്ച് വില്‍ക്കുന്ന നിരവധി സംഭവങ്ങള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. റെംഡെസിവര്‍ ഇന്‍ജക്ഷനും ഓക്‌സിജന്‍ സിലിണ്ടറുകളും കരിഞ്ചന്തയില്‍ ഉയര്‍ന്ന വില ഈടാക്കി വില്‍പന നടത്തുന്നതും രാജ്യത്ത് വ്യാപകമാകുകയാണ്.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ റെംഡിസിവര്‍ മരുന്ന് പൂഴ്ത്തിവെച്ച് അനധികൃതമായി വില്‍പന നടത്തിയിരുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു നഴ്‌സും ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മധ്യപ്രദേശ് പോലീസ് അറിയിച്ചത്. സംസ്ഥാനത്തെ മറ്റൊരു ആശുപത്രിയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റെംഡിസിവറിന്റെ വില്പനയുമായി ബന്ധപ്പെട്ട് നിരവധി നഴ്‌സുമാരാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പിടിയിലാകുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഭോപ്പാലില്‍ വ്യാജ റെംഡിസിവര്‍ മരുന്ന് വിതരണം ചെയ്ത വിശ്വഹിന്ദു പരിഷത്ത് നേതാവ് സരബ്ജിത് സിങ് മോഖ പിടിയിലായിരുന്നു.

Top