കൃത്യസമയത്ത് എത്തിച്ചിരുന്നെങ്കില്‍ ബ്രിട്ടോയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു: ഡോക്ടര്‍

തൃശ്ശൂര്‍: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യ സീന ഭാസ്‌കര്‍ ആരോപിച്ചതിന് പിന്നാലെ വെളിപ്പെടുത്തലുമായി ബ്രിട്ടോയെ ചികിത്സ ഡോക്ടര്‍ രംഗത്ത്. കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ സൈമണ്‍ ബ്രിട്ടോയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ബ്രിട്ടോയെ ചികിത്സിച്ച ഡോക്ടര്‍ അബ്ദുള്‍ അസീസ് പറഞ്ഞു.

ബ്രിട്ടോയെ ആശുപത്രിയിലെത്തിച്ചവര്‍ പറഞ്ഞത് അദ്ദേഹം ഹൃദ്രോഗമുള്ള ആളാണെന്നാണ്. അതിനാല്‍ അതിനനുസരിച്ച ചികിത്സയാണ് ആരംഭിച്ചത്. രോഗത്തിന്റെ കൃത്യ വിവരത്തെക്കുറിച്ചോ കഴിക്കുന്ന മരുന്നുകളെക്കുറിച്ചോ രേഖകളുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഉള്ള വിവരങ്ങള്‍ വച്ച് ചികിത്സ നല്‍കിയത്.

ബ്രിട്ടോയെ ചികിത്സയ്ക്കായി എത്തിച്ചത് പന്ത്രണ്ട് മണിക്കൂറോളം അസ്വസ്ഥത അനുഭവപ്പെട്ട ശേഷമാണ്. കുറച്ച് നേരത്തേ എത്തിച്ചിരുന്നെങ്കില്‍ ബ്രിട്ടോയെ രക്ഷിക്കാമെന്നായിരുന്നു കരുതുന്നതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Top