COTIF ടൂര്‍ണമെന്റ്; ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം സ്‌പെയിനിലേക്ക്

cotif

ന്യൂഡല്‍ഹി: ആഗസ്റ്റ് 1 മുതല്‍ 6 വരെ നടക്കുന്ന കോട്ടിഫ് ടൂര്‍ണമെന്റിനായി സ്‌പെയിനിലേക്ക് യാത്ര തിരിക്കാനൊരുങ്ങി ഇന്ത്യന്‍ സീനിയര്‍ വനിതാ ടീം. ആദ്യമായാണ് ഇന്ത്യന്‍ സീനിയര്‍ വനിതാ ടീം യൂറോപ്പിലേക്ക് മത്സരത്തിനായി പോകുന്നത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് മത്സരത്തിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയത്. വെള്ളിയാഴ്ച രാവിലെ ടീം യാത്ര തിരിക്കും.

ഫുട്‌ബോള്‍ ഹൗസില്‍ നിന്നും ടീമിന് ഒഫീഷ്യല്‍ സെന്‍ഡ് ഓഫ് നല്‍കുകയും എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കുഷല്‍ ദാസ് ആശംസകള്‍ നേരുകയും ചെയ്തു. ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ വനിതകള്‍ക്ക് ഇത് നല്ലൊരു അവസരമാണ്. കഴിഞ്ഞ ഹോക്കി വേള്‍ഡ് കപ്പിലും വനിതാ ഹോക്കി ടീം മികച്ച പ്രകടനം നടത്തിയിരുന്നു.

Top