ആക്രമണം; എഎന്‍ ഷംസീറിന്റെ പേരില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് സിഒടി നസീര്‍

കണ്ണൂര്‍: സിഒടി നസീറിനെ ആക്രമിച്ച കേസില്‍ എഎന്‍ ഷംസീറിന്റെ പേരില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് സിഒടി നസീര്‍.

വധശ്രമത്തിന് പിന്നില്‍ കണ്ണൂരിലെ പ്രാദേശിക നേതാക്കളാമെന്നും അവര്‍ ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന കാര്യവും സംഭവത്തില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ പങ്കും വിശദമായി തന്നെ പൊലീസിനോട് പറഞ്ഞിരുന്നുവെന്നും സിഒടി നസീര്‍ പറഞ്ഞു.

താന്‍ മൊഴി രേഖപ്പെടുത്തിയപ്പോഴെല്ലാം ഗൂഢാലോചനയെ കുറിച്ച് കൃത്യമായി പറഞ്ഞിരുന്നുവെന്നും തലശേരി സിഐ വിശ്വംഭരന്‍ വീട്ടില്‍ വന്നാണ് മൊഴി രേഖപ്പെടുത്തിയതെന്നും തലേശരി എംഎല്‍എ എഎന്‍ ഷംസീര്‍ ഭീഷണിപ്പെടുത്തിയ കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും സിഒടി നസീര്‍ പറയുന്നു. എന്നാല്‍ പൊലീസ് എന്തു കൊണ്ടാണ് ഇക്കാര്യം പുറത്ത് പറയാത്തതെന്നും സിഒടി നസീര്‍ ചോദിച്ചു.

Top