സി.ഒ.ടി നസീര്‍ വധശ്രമക്കേസ്; എ.എന്‍ ഷംസീറിന്റെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

കണ്ണൂര്‍: സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ എ.എന്‍ ഷംസീറിന്റെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എംഎല്‍എ ബോര്‍ഡ് വെച്ച കാറാണ് കസ്റ്റഡിയില്‍ എടുത്തത്. സഹോദരന്റെ പേരിലുള്ളതാണ് കാര്‍.

മേയ് 18, രാത്രി 7.30ന് തലശ്ശേരി കായ്യത്ത് റോഡ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തുവച്ചാണ് നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണു സിപിഎം നിലപാട്. എന്നാല്‍ എ.എന്‍. ഷംസീറിനു പങ്കുണ്ടെന്ന് നസീര്‍ മൊഴി നല്‍കുകയായിരുന്നു.

തലശ്ശേരി നഗരസഭ കൗണ്‍സിലറും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ആയിരുന്ന സിഒടി നസീര്‍, 2015 ലാണ് പാര്‍ട്ടിയുമായി അകന്നത്. പി ജയരാജന്‍ മത്സരിച്ച വടകര മണ്ഡലത്തില്‍ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നസീര്‍ മത്സരിക്കുകയും ചെയ്തിരുന്നു.

Top