സിഒടി നസീര്‍ വധശ്രമ കേസ് ;അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് ഡിജിപി

loknath-behra

തിരുവനന്തപുരം:ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീര്‍ വധശ്രമ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുന്നകാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വിഷയത്തില്‍ കണ്ണൂര്‍ എസ്പിയുമായി സംസാരിക്കുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

കേസന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഉദ്യോഗസ്ഥര്‍ തുടരുന്നതില്‍ തെറ്റില്ലെന്നും ഡിജിപി വ്യക്തമാക്കി. കുറ്റപത്രം നല്‍കുന്നതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ തുടരുമെന്ന് കണ്ണൂര്‍ എസ്പിയും വ്യക്തമാക്കിയിട്ടുണ്ട്.

നസീര്‍ വധശ്രമ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരായ തലശ്ശേരി സി ഐയും എസ് ഐയും ഇന്ന് ചുമതല ഒഴിയുമെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. നസീര്‍ വധശ്രമ കേസിലെ ഗൂഡാലോചന സംബന്ധിച്ചുള്ള അന്വേഷണം മുന്നോട്ടു പോകുന്നതിനിടെയാണ് ഉദ്യാഗസ്ഥരുടെ മാറ്റമെന്നായിരുന്നു ആരോപണം.

Top