അനധികൃത സൗന്ദര്യവര്‍ധന മരുന്നുകള്‍; ഭട്കല്‍ സ്വദേശി നെടുമ്പാശ്ശേരിയില്‍ പിടിയില്‍

കൊച്ചി: സിനിമയിലെ നായികാ നായകന്മാര്‍ക്ക് സൗന്ദര്യം കൂട്ടാനായി അനധികൃത മരുന്നുകളുമായി എത്തിയയാള്‍ നെടുമ്പാശ്ശേരിയില്‍ അറസ്റ്റില്‍. കര്‍ണാടക ഭട്കല്‍ സ്വദേശിയാണ് പിടിയിലായത്.

കൊലാലംപൂരില്‍ നിന്നാണ് ഇയാള്‍ മരുന്നുകള്‍ കൊണ്ടുവന്നത്.ബോളിവുഡ് താരങ്ങള്‍ക്ക് ഉള്‍പ്പെടെ കൈമാറാനാണ് മരുന്നുകള്‍ കൊണ്ടുവന്നതെന്ന് ഇയാള്‍ പറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ഇയാളെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും.

Top