അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്ത് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം

കൊച്ചി: അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്ത് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം. മറൈന്‍ ഡ്രൈവിലെ കടയില്‍നിന്നാണ് അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്ത്. പരിശോധനയില്‍ ചൈനീസ് നിര്‍മിത ഉൽപന്നങ്ങളാണ് പിടികൂടിയത്.

ഹെയര്‍ ഓയില്‍, ഫെയ്സ് ക്രീം, അലോവേര ജെല്‍ തുടങ്ങിയവയാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്തത്. ഹെയര്‍ ഓയില്‍ ഉപയോഗിച്ച ആള്‍ക്ക് അലര്‍ജി വന്നതിനെ തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് ഡ്രഗ്സ് വിഭാഗം പരിശോധന നടത്തിയതെന്നാണ് വിവരം. മറൈന്‍ ഡ്രൈവിലെ കോസ്മെറ്റിക് ഷോപ്പില്‍ രേഖകളില്ലാതെയാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും പരിശിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

Top