പ്രതിരോധ കരാര്‍ അഴിമതി കേസ്; ജയ ജെയ്റ്റ്‌ലിക്ക് തടവുശിക്ഷ

ന്യൂഡല്‍ഹി: പ്രതിരോധ കരാര്‍ അഴിമതി കേസില്‍ സമത പാര്‍ട്ടി മുന്‍ പ്രസിഡന്റ് ജയ ജെയ്റ്റ്ലിക്ക് നാലു വര്‍ഷം തടവുശിക്ഷ വിധിച്ചു. പാര്‍ട്ടി നേതാവായിരുന്ന ഗോപാല്‍ പാചര്‍വാല്‍, മേജര്‍ ജനറല്‍ എസ്.പി മുര്‍ഗായ് എന്നിവര്‍ക്കും ഡല്‍ഹിയിലെ സി.ബി.ഐ. കോടതി നാലു വര്‍ഷം ശിക്ഷ വിധിച്ചു. 2000-2001 കാലത്ത് നടന്ന പ്രതിരോധ കരാറുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.

മൂന്നു പേരും ഒരു ലക്ഷം വീതം പിഴയടയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയായിരുന്നു കോടതി നടപടികള്‍.

തെര്‍മല്‍ ഇമേജറുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടില്‍ ജയയും മറ്റു മൂന്നുപേരും അഴിമതിയും ഗൂഢാലോചനയും നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്.

Top