ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണോ; വിജിന്‍സ് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി

highcourt

കൊച്ചി: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ആവശ്യമാണോ എന്ന കാര്യത്തില്‍ വിജിന്‍സ് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി.

തുടരന്വേഷണം ആവശ്യമുണ്ടെങ്കില്‍ അഴിമതി നിരോധന നിയമപ്രകാരം ആയിരിക്കണോ കേസ് എന്നു വിജിലന്‍സ് വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

അഴിമതി നിരോധന നിയമ പ്രകാരമുള്ള മുന്‍കൂര്‍ അനുമതി വ്യവസ്ഥ 2018ല്‍ ആണ് നിലവില്‍ വന്നതെന്നും ബാര്‍ കോഴക്കേസിന് ഈ വ്യവസ്ഥ ബാധകമല്ലെന്നും തുടരന്വേഷണം അനന്തമായി നീളുകയാണെന്നും ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

Top