മധ്യപ്രദേശ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ കേസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ കേസ്. മധ്യപ്രദേശ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഡോര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രിയങ്കയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഉയര്‍ത്തിപിടിച്ചാണ് പൊലീസ് നടപടി. പ്രിയങ്ക ഗാന്ധി, കമല്‍നാഥ്, അരുണ്‍ യാദവ് എന്നിവരുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം,

മധ്യപ്രദേശിലേത് അന്‍പത് ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ആരോപണം. പ്രിയങ്കയുടെ പോസ്റ്റ് ചര്‍ച്ചയ്ക്ക് വഴിവെച്ചതോടെയാണ് നടപടിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.എന്നാല്‍ പ്രിയങ്കയുടെ ആരോപണം വ്യാജമാണെന്ന് ബിജെപി പറഞ്ഞു.

Top