കൊവിഡ് മരണക്കണക്കില്‍ തിരുത്തല്‍; ആലപ്പുഴയില്‍ മാത്രം കൂട്ടിച്ചേര്‍ത്തത് 284 മരണങ്ങള്‍

തിരുവനന്തപുരം; സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കില്‍ തിരുത്തല്‍. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ചാണ് തിരുത്തല്‍ വരുത്തിയത്. സംസ്ഥാനത്തെ കൊവിഡ് മരണങ്ങളില്‍ സര്‍ക്കാര്‍ കുറച്ച് കാണിക്കുന്നു എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് പട്ടിക പുതുക്കുന്നത്. കണക്ക് പുതുക്കിയത് പ്രകാരം ആലപ്പുഴ ജില്ലയില്‍ മാത്രം 284 മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ ജില്ലയില്‍ മാത്രം ആകെ കൊവിഡ് മരണം 1361 ആയി.

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മരണങ്ങള്‍ ഇതിനോടകം പതിനാലായിരം പിന്നിട്ട് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 100 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,686 ആയി. ആലപ്പുഴയിലേതിന് സമാനമായി മറ്റ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന കണക്കൂകള്‍ കൂടി പട്ടികയില്‍ ചേര്‍ത്താല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.

Top