ട്രേഡ് യൂണിയനുകളുടെ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണം: മുഖ്യമന്ത്രി

കൊച്ചി: ട്രേഡ് യൂണിയനുകളുടെ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറേ നാളുകളായി നമ്മള്‍ ഇതൊക്കെ ചെയ്യുന്നു. ചില കാര്യങ്ങള്‍ തെറ്റാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ചെയ്യുന്നു. തെറ്റുകള്‍ ഇനിയും തുടര്‍ന്നാല്‍ പല മേഖലകളെയും ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ കേരള വികസന നയരേഖ അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് പരാമര്‍ശം.

തൊഴിലാളികളെ സംഘടന അവകാശബോധം മാത്രം പഠിപ്പിക്കുന്നു. അതുപോരാ, തൊഴിലാളികളില്‍ ഉത്തരവാദിത്ത ബോധം കൂടി ഉണ്ടാക്കണം. അതാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. ഡി ഐ ടി യുവിനെ രൂക്ഷമായി വിമര്‍ശിക്കുപ്പോള്‍ തന്നെ ഡിവൈഎഫ്‌ഐക്ക് പ്രശംസയുമുണ്ട്. കൊവിഡ് കാലത്ത് ഡിവൈഎഫ്‌ഐ അടക്കം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

വികസനകാര്യത്തില്‍ വിദേശ മൂലധന നിക്ഷേപം സ്വീകരിക്കുന്നതും, ഉന്നത വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ സ്വകാര്യപങ്കാളിത്തം കൂട്ടണമെന്നും വികസന നയരേഖ മുന്നോട്ടുവെക്കുന്നു. നയരേഖയിന്മേലുള്ള ചര്‍ച്ച നാളെ നടക്കും.

 

Top