CORRECTED-China banks’ bad loans at 1.27 trln yuan by end 2015

ബെയ്ജിങ്: ചൈനയിലെ വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം പത്തുവര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി. ചൈന ബാങ്കിങ് റെഗുലേറ്ററി കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഡിസംബറില്‍ 196 ബില്യണ്‍ ഡോളറായിരുന്നു ബാങ്കുകളുടെ മൊത്തം കിട്ടാക്കടം.

2015 സപ്തംബറിനുശേഷം (ഡിസംബര്‍വരെ) കിട്ടാക്കടത്തില്‍ ഏഴ് ശതമാനമാണ് വര്‍ധനവുണ്ടായത്. ഒരുവര്‍ഷത്തിനിടെയുണ്ടായ വര്‍ധന 51 ശതമാനമാണ്.

നിഷ്‌ക്രിയ ആസ്തി അനുപാതം 1.25 ശതമാനത്തില്‍നിന്ന് 1.67 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. റെഗുലേറ്ററി അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ക്കപ്പുറമാണ് യഥാര്‍ത്ഥവിവരങ്ങളെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. വ്യവസായ ലോകത്തെ മാന്ദ്യമാണ് ചൈനയുടെ ബാങ്കുകളുടെ കിട്ടാക്കടത്തില്‍ വന്‍വര്‍ധനവുണ്ടാക്കിയത്.

Top