തെരുവു നായകള്‍ ഭക്ഷിക്കുന്ന മൃതദേഹങ്ങള്‍; ഉത്തരേന്ത്യയില്‍ നടുക്കുന്ന കാഴ്ചകള്‍

കേദാര്‍ഘട്ട്: ഉത്തരേന്ത്യയില്‍ തെരുവു നായകള്‍ മൃതദേഹങ്ങള്‍ കടിച്ച് വലിക്കുന്ന വീഡിയോ ദ്യശ്യങ്ങള്‍ പുറത്ത്. ഉത്തരാഖണ്ഡിലെ ഭഗീരഥി നദിക്കരയില്‍ വന്നടിഞ്ഞ മൃതശരീരങ്ങള്‍ തെരുവ് നായകള്‍ കടിച്ച് വലിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് നദിക്കരയില്‍ അടിഞ്ഞതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

പാതി കത്തിച്ച മൃതദേഹങ്ങളും കൂട്ടത്തിലുണ്ടെന്നും ഇത് ജനങ്ങളില്‍ ഭീതി സൃഷ്ടിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേദാര്‍ ഘട്ടില്‍ കോവിഡ് മരണ കൂടുതലായിരുന്നുവെന്ന് നഗരസഭ അധ്യക്ഷന്‍ രമേശ് സെംവാള്‍ പറഞ്ഞു. നാട്ടുകാരില്‍നിന്നു പരാതി ലഭിച്ചതായും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ആളെ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും മുന്‍സിപ്പിലാലിറ്റി അധികൃതര്‍ പറഞ്ഞു.

ഉത്തരേന്ത്യയിലെ കൊവിഡ് ഭീകരതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. യു.പിയിലും ബിഹാറിലും സമാന രീതിയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഗംഗാ തീരത്ത് അടിഞ്ഞത് ദേശീയ ശ്രദ്ധ നേടിയിരുന്നു.

Top