കൈക്കൂലി വാങ്ങി; കോഴിക്കോട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലിക്കേസില്‍ പിടിയില്‍. വിജിലന്‍സാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.

കോഴിക്കോട് തങ്ങള്‍ റോഡിലെ കോഴിക്കോട് കോര്‍പ്പറേഷന്‍ മേഖലാ കാര്യലയത്തിലെ ജൂനിയര്‍ സൂപ്രണ്ട് സിനിലിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയത്. 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു സിനില്‍ പിടിയിലായത്. ഡി ആന്‍ഡ് ഒ ലൈസന്‍സ് അപേക്ഷിച്ചയാളോടാണ് സിനില്‍ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചു. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ പണം രാവിലെ ഒമ്പത് മണിക്ക് ഉദ്ദ്യോഗസ്ഥന് കൈമാറി. ഇതോടെ സംഭവസ്ഥലത്ത് കാത്തുനിന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സിനിലിനെ പിടികൂടുകയായിരുന്നു.

തുടര്‍ന്ന് ഓഫീസിനുള്ളില്‍ വിശദമായ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ രജിസ്റ്റര്‍ സൂക്ഷിപ്പിലടക്കം ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സിനിലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Top