കോര്‍പ്പറേഷന്‍ നോട്ടീസ്; പിഴ അടയ്ക്കാമെന്ന് കെ.എം ഷാജി

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ വീട് പൊളിക്കാന്‍ നോട്ടീസ് നല്‍കിയത് രാഷ്ട്രീയ ലക്ഷ്യം വച്ചെന്ന് കെഎം ഷാജി എംഎല്‍എ. കോര്‍പറേഷന്‍ പറയുന്ന പിഴ അടക്കാന്‍ തയ്യാറാണ്. കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടനിര്‍മാണച്ചട്ടം ലംഘിച്ചാണ് കെ എം ഷാജി വീട് നിര്‍മിച്ചതെന്ന് കണ്ടെത്തിയാണ് കോഴിക്കോട് നഗരസഭ കെഎം ഷാജിയ്ക്ക് നോട്ടീസ് നല്‍കിയിരുന്നത്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് അനധികൃതസ്വത്ത് സമ്പാദിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശപ്രകാരം കെ എം ഷാജിയുടെ വീട് നഗരസഭ അളന്നുനോക്കിയിരുന്നു. അതിനിടെയാണ് പ്ലാനില്‍ കാണിച്ചതിനേക്കാള്‍ വലിപ്പത്തില്‍ വീട് പണിതിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.

3200 ചതുരശ്രയടിക്കാണ് കോര്‍പറേഷനില്‍ നിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്. മൂന്നാം നിലയിലാണ് അധിക നിര്‍മാണം നടത്തിയതെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ കണ്ടെത്തിയത്.

Top