ആഗോളതലത്തില്‍ ജീവഹാനി സംഭവിച്ചത് 95000 പേര്‍ക്ക്; കൂടുതല്‍ ഇറ്റലിയില്‍

വാഷിങ്ടന്‍: ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 95,000 കടന്നതായി വിവരം. ഇന്നലെ മാത്രം 3,653 പേര്‍ മരിച്ചതോടെ ആകെ ജീവന്‍ നഷ്ടപ്പെട്ടത് 95,657 പേര്‍ക്കാണ്. ആകെ രോഗബാധിതര്‍ 16,03,163. ഇന്നലെ 51,014 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 49,127 പേരാണ് ഗുരുതര നിലയിലുള്ളത്. 3,56,440 പേര്‍ രോഗമുക്തരായി. 11,51,277 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ലോകത്തെ ഞെട്ടിച്ച് ഇറ്റലിയിലാണ് ഏറ്റവുമധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായത് 18,279. ഇന്നലെ 610 പേര്‍ മരിച്ചു. രാജ്യത്ത് 1,43,626 പേര്‍ കോവിഡ് ബാധിതരാണ്. ഇന്നലെ മാത്രം 4,204 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎസില്‍ 16,691 പേര്‍ക്കാണ് മരണം സംഭവിച്ചത്. ഇന്നലെ മാത്രം 1,940 പേര്‍ മരിച്ചു. ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത് യുഎസിലാണ് 4,54,615. ഇന്നലെ മാത്രം 19,688 പേര്‍ക്കാണ് യുഎസില്‍ രോഗം സ്ഥിരീകരിച്ചത്.

സ്‌പെയിനില്‍ 15,447 പേരാണ് മരിച്ചത്. ഇന്നലെ മാത്രമായി 610 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 1,52,446 പേര്‍ രോഗികളാണ്. രാജ്യത്ത് പുതിയ രോഗികളുടെ എണ്ണം 4,226 ആണ്. ഫ്രാന്‍സില്‍ 12,210 മരണങ്ങള്‍ ഇതിനൊടകം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം 258 പേരാണ് ഇവിടെ മരിച്ചത്. 1,12,950 പേര്‍ രോഗികളാണ്. ഇന്നലെ 881 പേര്‍ക്കു കൂടു ജീവഹാനി സംഭവിച്ചതോടെ ബ്രിട്ടനില്‍ ആകെ 7,978 പേര്‍ മരിച്ചു. രാജ്യത്ത് 60,733 പേര്‍ രോഗബാധിതരാണ്.

ഇറാനില്‍ 4,110 പേരാണ് മരിച്ചത്. ഇന്നലെ 117 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 66,220 രോഗികളാണ് രാജ്യത്തുള്ളത്. 1,634 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

എന്നാല്‍പ്രാരംഭ കേന്ദ്രമായിരുന്ന ചൈനയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. 3,335 പേരാണ് ചൈനയില്‍ മരിച്ചത്. ഇന്ന് ഒരാള്‍ മരിച്ചു. 81,907 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. പുതുതായി 42 പേര്‍ക്കാണ് രോഗം ബാധിച്ചത്.

Top