കൊറോണ; യുഎഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു മാസം അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം ഒരു മാസം അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് എട്ടുമുതലാണ് അവധി ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം യുഎഇയില്‍ പുതുതായി ആറു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല രാജ്യം കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതുകൊണ്ട് അതീവ ജാഗ്രതയിലാണ്.

സ്‌കൂളുകള്‍ക്ക് അവധികാലം നേരത്തെ പ്രഖ്യാപിച്ചതായി സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി ചൊവ്വാഴ്ച ആണ് ട്വീറ്റ് ചെയ്തു. സാധാരണ മാര്‍ച്ച് 15നാണ് അവധികാലം ആരംഭിക്കാറുള്ളത്. എന്നാല്‍, കൊറോണ വൈറസ് ഭീതി പരത്തുന്ന പശ്ചാത്തലത്തില്‍ ഇത് നേരത്തെ ആക്കുകയായിരുന്നുവെന്നാണ് ട്വീറ്റ്.

ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര പഠന സംരംഭത്തിലൂടെ ക്ലാസുകളില്‍ പങ്കെടുക്കാനാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Top