കൊറോണ വൈറസ്; തമിഴ് സിനിമാ ചിത്രീകരണം പൂര്‍ണമായി നിര്‍ത്തിവെയ്ക്കും

ചെന്നൈ: ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപിക്കുന്ന ഭീതിയിലാണിപ്പോള്‍. ഈ സാഹചര്യത്തില്‍ തമിഴ് സിനിമാ ചിത്രീകരണം പൂര്‍ണമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയില്‍ ചേര്‍ന്ന മോഷന്‍ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് ഇതേ തുടര്‍ന്ന് തീരുമാനം എടുത്തത്.

സിനിമ, സീരിയല്‍, വെബ് സീരീസ് എന്നിവയുടെ ഷൂട്ടിങ് അടക്കമുള്ള എല്ലാ ജോലികളും നിര്‍ത്തിവെക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തിനെ അപേക്ഷിച്ച് തമിഴ്നാട്ടില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top