സൗദി അറേബ്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി

റിയാദ്: സൗദി അറേബ്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 45 ആയി ഉയര്‍ന്നു. ബുധനാഴ്ച പുതുതായി 24 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ മക്കയില്‍ രോഗം സ്ഥിരീകരിച്ച ഈജിപ്ഷ്യനുമായി ബന്ധമുള്ളവരെ പരിശോധിച്ചപ്പോഴാണ് 21 പേര്‍ക്ക് കൂടി രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലാണ് ബാക്കി പുതിയ മൂന്ന് കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

ഈ 45 പേരില്‍ ഖതീഫില്‍ ആദ്യം രോഗം സ്ഥിരീകരിച്ചവരില്‍ ഒരാളുടെ അസുഖം ഭേദമായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Top