ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസ് താരം പൗളോ ഡിബാലയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചു

ടൂറിന്‍: ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗളോ ഡിബാലക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ പ്രതിരോധനിര താരം ഡാനിയേല്‍ റുഗാനിയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. പൗളോ ഡിബാലയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

താരം ഇപ്പോള്‍ ഐസൊലേഷനിലാണ് ഉള്ളത്. അതോടൊപ്പം തന്നെ ക്ലബ്ബിന്റെ താരങ്ങളും മറ്റ് ജീവനക്കാരുമടക്കം 121 പേര്‍ നിരീക്ഷണത്തില്‍ ആണ്. ഡിബാലയുമായി അടുത്തിടപഴകിയ അര്‍ജന്റീന സഹതാരം ഗോള്‍സാലോ ഹിഗ്വെയ്നും നിരീക്ഷണത്തിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തിട്ടുണ്ട്.

ഇറ്റാലിയന്‍ ലീഗിലെ ഒരു താരത്തിന് ഇതാദ്യമായാണ് കൊറോണ സ്ഥിരീകരിച്ചത്. ഏപ്രില്‍ 3 വരെ ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്.

Top