കൊറോണ; ഏഷ്യയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മാറ്റിവെയ്ക്കും

ക്വാലലംപുര്‍: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏഷ്യയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനം. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനാണ് ഇക്കാര്യം തീരുമാനിച്ചത്.

ഇന്ത്യയുടെ മത്സരങ്ങള്‍ ഉള്‍പ്പെടെ നടക്കാന്‍ പോകുന്ന മത്സരങ്ങള്‍ എല്ലാം മാറ്റിവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഇത് സംബന്ധിച്ച്‌ അറിയിപ്പ് ലഭിച്ചു.

Top