കൊറോണ; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച വൈക്കം സ്വദേശിയെ അറസ്റ്റ് ചെയ്തു

രാജ്യം മുഴുവന്‍ കൊറോണ വൈറസ് പടരുന്ന ഭീയിലാണിപ്പോള്‍. അതിനിടയില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന ആളുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് നിര്‍ദേശം ഉണ്ടായിരുന്നു. അത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഒരാളെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. വെക്കം ടി.വി പുരം സ്വദേശി ശരത് (22) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊറോണ വൈറസ് ബാധിച്ചയാളെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഇയാള്‍ ശബ്ദസന്ദേശം നല്‍കിയതിനാണ് അറസ്റ്റ്. ശരത്തിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായവരുടെ എണ്ണം ഇതോടെ എട്ടായി എന്നാണ് വിവരം.

Top