ഭീതിയിലാഴ്ത്തി കൊറോണ; ഇന്ത്യയില്‍ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 107

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 107 ആയെന്ന് റിപ്പോര്‍ട്ട്. കൊറോണ സ്ഥിരീകരിച്ചവരില്‍ 22 പേര്‍ കേരളത്തിലുള്ളവരാണ്. എന്നാല്‍ 31 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.

ഉത്തര്‍ പ്രദേശില്‍ കൊറോണ ബാധിതരുടെ എണ്ണം 11 ആയിട്ടുണ്ട്. എന്നാല്‍ ഹരിയാനയില്‍ വൈറസ് സ്ഥിരീകരിച്ച 14 പേരും വിദേശികളാണെന്നാണ് വിവരം. ഡല്‍ഹിയില്‍ കൊറോണ ബാധിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു. ആകെ ഡല്‍ഹിയില്‍ വൈറസുള്ളര്‍ ഏഴ് ആയിരുന്നു.

Top