ന്യൂയോര്‍ക്കിലെ മൃഗശാലയിലെ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി വിവരം. നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് കൊവിഡ് ബാധിച്ചത്. ജീവനക്കാരില്‍ നിന്നാണ് മൃഗങ്ങള്‍ക്ക് രോഗം പകര്‍ന്നതെന്നാണ് സൂചന. മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു. മരണം 1,83,000 കവിഞ്ഞു. അമേരിക്കയില്‍ മാത്രം 24 മണിക്കൂറിനിടെ മരിച്ചത് 2,219 പേരാണ്. ഇതോടെ ഇവിടെ ഇതുവരെ മരിച്ച ആളുകളുടെ എണ്ണം 47,000 കവിഞ്ഞു. കൊവിഡ് രോഗികള്‍ എട്ടരലക്ഷത്തോട് അടുക്കുകയാണ്.

ബ്രിട്ടനിലും മരണസംഖ്യ ഉയരുകയാണ്. 763 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇറ്റലിയില്‍ മരണം കാല്‍ലക്ഷം കടന്നു. ഇറ്റലിയില്‍ 437 ഉം സ്‌പെയിനില്‍ 435 ഉം പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം 544 പേര്‍ മരിച്ചു. അതേസമയം, കൊവിഡ് ഭീതി ഉടന്‍ ഒഴിയില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top