കൊറോണയില്‍ കുലുങ്ങാതെ എറിക് യുവാന്‍; ആസ്തിയില്‍ 77 ശതമാനം വര്‍ധന

കൊറോണ വൈറസ് ആഗോളതലത്തില്‍ നിയന്ത്രണാധീതമായി പടരുമ്പോള്‍ ലോകത്തിലെ സമ്പന്നരുടെ ആസ്തിയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ കൊറോണ എല്ലാവരുടേയും സാമ്പത്തിക ഭദ്രത തച്ചുടച്ചപ്പോഴും ആസ്തിയില്‍ വര്‍ധനവ് മാത്രം ഉണ്ടായ ഒരു ശതകോടീശ്വരനുണ്ട്. ആ സമ്പന്ന വ്യക്തിയാണ് യു.എസ്. ആസ്ഥാനമായ ‘സൂം’ എന്ന സ്റ്റാര്‍ട്ട് അപ്പിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവുമായ എറിക് യുവാന്‍. യുവാന്റെ ആസ്തിയില്‍ രണ്ടുമാസം കൊണ്ട് 77 ശതമാനം കുതിപ്പുണുണ്ടായത്. അതായത് 350 കോടി ഡോളറായാണ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ മൂല്യം ഉയര്‍ന്നത്. ‘ഹുറുണ്‍ റിപ്പോര്‍ട്ടി’ന്റെ പഠനത്തിവലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വീഡിയോ കോണ്‍ഫറന്‍സിങ് സോഫ്റ്റ്വേര്‍ ഒരുക്കുന്ന കമ്പനിയാണ് സൂം. ഇന്ത്യ ഉള്‍പ്പെടെ പലരാജ്യങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, കമ്പനികള്‍ മിക്കതും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള ‘വര്‍ക്ക് ഫ്രം ഹോം’ സൗകര്യമൊരുക്കി. ഇതോടെ, വീഡിയോ കോണ്‍ഫറന്‍സിങ് കൂടി. ഇതാണ് സൂമിന് നേട്ടമായത്.

ജോലി ആവശ്യങ്ങള്‍ക്ക് വീട്ടിലിരിക്കുന്നവര്‍ സമയം ചെലവഴിക്കാന്‍ സൗഹൃദ സംഭാഷണങ്ങളും ‘സൂം’ ഒരുക്കിയിട്ടുണ്ട്.
‘സിസ്‌കോ’യിലെ ജോലി ഉപേക്ഷിച്ച് 2011-ലാണ് എറിക് സ്വന്തം സംരംഭത്തിന് തുടക്കം കുറിച്ചത്.

Top