പിടിവിടാതെ കൊറോണ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 19 ആയി

ന്യൂയോര്‍ക്ക്: കൊറണാ വൈറസ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 19ആയി. ശനിയാഴ്ച വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ രണ്ട് പേര്‍ കൂടി മരിച്ചതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്.വാഷിംഗ്ടണിലെ കിംഗ് കൗണ്ടിയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തൊട്ടാകെ 400 ഓളം കൊറോണ വൈറസ് കേസുകളുണ്ടെന്ന് രോഗ നിയന്ത്രണ നിയന്ത്രണ കേന്ദ്രങ്ങളുടെയും സംസ്ഥാന, പ്രാദേശിക സർക്കാരുകളുടെയും കണക്കുകൾ വ്യക്തമാക്കുന്നു.

ന്യൂയോര്‍ക്കില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 89 ആയി.ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വൈറസ് പടരുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഫ്‌ളോറിഡയില്‍ രണ്ടു പേര്‍ കൊറോണ ബാധിച്ച് മരിച്ചു. യുഎസിലെ പകുതിയിലേറെ സംസ്ഥാനങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചുകഴിഞ്ഞു.

അതേസമയം തായ്‌ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു തിരിച്ചെത്തിയ 25 വയസ്സുകാരന് രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 31 ആയി.

ഇന്ത്യ, സൗദി അറേബ്യ, ഇറാന്‍, മൊറോക്കോ, ചൈന, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണു പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ മാറ്റിപ്പാര്‍പ്പിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇവരെല്ലാം വിദേശത്തുനിന്നും വന്നവരാണ്

Top