തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 25,500 ലേറെ പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 25,500ലേറെ ആളുകളെ ക്വാറന്റൈന്‍ ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍.
സമ്മേളനം സംഘടിപ്പിച്ച തബ്ലീഗ് ജമാഅത്തിന്റെ പ്രാദേശിക പ്രവര്‍ത്തകരും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഉള്‍പ്പെടെയാണ് ക്വാറന്റൈന്‍ ചെയ്തിരിക്കുന്നത്.

രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച നാലായിരത്തിലേറെ കേസുകളില്‍ 1445 പേരും കഴിഞ്ഞ മാസം നടന്ന സമ്മേളനത്തില്‍ പങ്കെടുത്തവരോ അവരുമായി ഇടപഴകിയവരോ ആണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിവിധ സംസ്ഥാനങ്ങളിലേക്കു യാത്ര ചെയ്തിരുന്നു. ഇതാണു രോഗികളുടെ എണ്ണം കൂടാന്‍ കാരണമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ചു രാജ്യത്തെ മൊത്തം രോഗബാധിതരില്‍ 28 ശതമാനവും സമ്മേളനത്തില്‍ പങ്കെടുത്തവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്.

Top