രാജ്യത്ത് കൊറോണ ബാധിതര്‍ കൂടുന്നു; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 235 പേര്‍ക്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 235 പുതിയ കേസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 53 പേര്‍ രാജ്യത്ത് ഇതുവരെ മരിച്ചു.

ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രതികരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പ്രധാമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുഖ്യമന്ത്രിമാരുമായി ഇന്ന് വിഡിയോ കോണ്‍ഫറന്‍സ് നടത്തി.

ലോക്ക്ഡൗണ്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ 2 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനാണു സാധ്യത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള അക്രമങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണു കടുത്ത നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

Top