മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ ത്രിവര്‍ണപതാക; ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ്

ബെര്‍ണ്‍: കൊവിഡിനെതിരെ ഇന്ത്യ നടത്തുന്ന ചെറുത്തുനില്‍പ്പിന് ആദരമൊരുക്കി സ്വിറ്റ്‌സര്‍ലന്‍ഡ്. ആല്‍പ്സ് പര്‍വത നിരകളിലെ ഏറ്റവും പ്രശസ്തമായ മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ ത്രിവര്‍ണ്ണ പതാകയുടെ ചിത്രം പ്രദര്‍ശിപ്പിച്ചാണ് സ്വിസ്റ്റ്സര്‍ലന്റ് ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.

കൊവിഡിനെതിരെ ലോകം മുഴുവന്‍ പോരാടുന്നു. മനുഷ്യത്വം തീര്‍ച്ചയായും ഈ മഹാമാരിയെ മറികടക്കും എന്ന കുറിപ്പോടെ ഇതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇന്ത്യയുടെ പതാക പ്രദര്‍ശിപ്പിച്ചതിലൂടെ കൊവിഡ് പോരാട്ടത്തിനുള്ള ഐക്യദാര്‍ഢ്യം അറിയിക്കുകയും എല്ലാ ഇന്ത്യക്കാര്‍ക്കും പ്രതീക്ഷയും കരുത്തും നല്‍കുകയുമാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ലക്ഷ്യമിടുന്നത്.

Top