സാമ്പത്തിക കേസുകളില്‍പ്പെട്ട് സൗദിയിലെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ തീരുമാനം

റിയാദ്: സൗദിയില്‍ സാമ്പത്തിക കേസുകളില്‍പ്പെട്ട് ജയിലുകളില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. നീതി മന്ത്രി ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അല്‍സമാനിയാണ് ഇക്കാര്യം അറിയിച്ചത്.

സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ സ്വകാര്യ അന്യായ പ്രകാരം കോടതി വിധികള്‍ നടത്തരുതെന്നും രാജാവിന്റെ ഉത്തരവില്‍ പറയുന്നതായി നീതി മന്ത്രി പറഞ്ഞു. ഇന്ത്യക്കാരുള്‍പ്പെടെ സാമ്പത്തിക കേസുകളില്‍ സൗദി ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമാണ് ഈ വാര്‍ത്ത.

ഇത്തരം കേസുകളില്‍പെട്ട് ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്നും രാജകീയ ഉത്തരവിലുണ്ട്. കോവിഡ് പശ്ചാത്തലത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജയിലിലുള്ളവരെ വിട്ടയക്കാന്‍ നടപടി സ്വീകരിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിയെ ഉദ്ധരിച്ച് അഖ്ബാര്‍ 24 ന്യൂസ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

Top