ഭയക്കണം കൊറോണയെ, സാര്‍സിനെയും കടത്തിവെട്ടി മനുഷ്യരാശിക്ക് നാശം വിതക്കുന്നു!

ബെയ്ജിങ്ങ്: കൊറോണ വൈറസ് ആഗോളതലത്തില്‍ തന്നെ മനുഷ്യരാശിക്ക് ഭീഷണിയായിരിക്കുകയാണ്. ഇതിന് പുറമെ ചൈന എന്ന ശക്തിരാജ്യത്തെ വേരോടെ പിഴുതെറിയുമോ എന്ന ഭയവും നിലവിലുണ്ട്. കൊറോണയെ പോലെ 2000-03 കാലഘട്ടത്തില്‍ ലോകത്ത് ഭീതി വിതച്ച വൈറസായിരുന്നു സാര്‍സ്. ഇത് 774 പേരുടെ ജീവനാണ് കവര്‍ന്നത്. എന്നാല്‍ അതിലും വലിയ മാരക രോഗവും നിയന്ത്രിക്കാന്‍ കഴിയാത്തതുമായ വൈറസാണ് ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്.

ചൈനയിലെ വുഹാന്‍ എന്ന സ്ഥലത്തെ ഒരു മാര്‍ക്കറ്റാണ് കൊറോണയുടെ പ്രഭവ കേന്ദ്രം. ചൈനയിലുള്ളവര്‍ക്കാണ് വൈറസ് ബാധിച്ചതെങ്കിലും ഇന്ന് 25ല്‍ കൂടുതല്‍ രാജ്യങ്ങള്‍ വൈറസിന്റെ പിടിയിലാണ്. വൈറസ് ബാധയേറ്റ് മരിച്ചവരില്‍ 780 പേരും ചൈനയിലെ ഹുബേയില്‍ നിന്നുള്ളവരാണ്. മൊത്തം 37,547 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. യു.എ.ഇ.യില്‍ നിലവില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഏഴായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്കും മറ്റുരാജ്യങ്ങള്‍ക്കും പത്തുകോടി ഡോളറിന്റെ (ഏകദേശം 715 കോടി രൂപ) സഹായം അമേരിക്ക വാഗ്ദാനം ചെയ്തു. ചൈന വളരെ മികച്ചരീതിയിലാണ് വിഷയം കൈകാര്യംചെയ്തതെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ് പ്രതികരിച്ചത്.

എന്നാല്‍ കൊറോണ വൈറസില്‍ നിന്ന് സംരക്ഷണം നല്‍കാനാവുന്ന മാസ്‌കുകള്‍ക്ക് ആഗോളതലത്തില്‍ വന്‍ ക്ഷാമമനുഭവപ്പെടുന്നതായി ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസൂസ് അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ ഐ ഫോണിന്റെ നിര്‍മാണം നടത്തുന്ന ഫോക്‌സ്‌കോണ്‍ കമ്പനി തങ്ങളുടെ ഷെന്‍ജെനിലെ ഫാക്ടറിയില്‍ മുഖാവരണങ്ങളുടെ നിര്‍മാണമാരംഭിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഇങ്ങനെയാണ്…

1. ചൈന-34,546
2. ഹോങ് കോങ്-26
3. മക്കാവു-10
4. ജപ്പാന്‍-89
5. സിങ്കപ്പൂര്‍-40
6. തായ്‌ലാന്‍ഡ്-32
7. ദക്ഷിണ കൊറിയ-24
8. ഓസ്‌ട്രേലിയ-15
9. ജര്‍മനി-13
10. യു.എസ്.-12
11. തയ്വാന്‍-16
12. മലേഷ്യ-15
13. വിയറ്റ്‌നാം-13
14. ഫ്രാന്‍സ്-06
15. യു.എ.ഇ.-05
16. കാനഡ-06
17. ഫിന്‍ലന്‍ഡ്-01
18. ഇന്ത്യ-03
19. ഫിലിപ്പീന്‍സ്-03
20. റഷ്യ-02
21. ഇറ്റലി-03
22. ബ്രിട്ടന്‍-03
23. ബെല്‍ജിയം-01
24. നേപ്പാള്‍-01
25. ശ്രീലങ്ക-01
26. സ്വീഡന്‍-01
27. സ്‌പെയിന്‍-01
28. കംബോഡിയ-01

Top