കൊറോണ ഭീഷണി; ആര്‍എസ്എസിന്റെ വാര്‍ഷിക യോഗം റദ്ദാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച ആരംഭിക്കാനിരുന്ന ആര്‍എസ്എസിന്റെ വാര്‍ഷിക യോഗം അഖില ഭാരതീയ പ്രതിനിധിസഭ റദ്ദാക്കി. സര്‍ക്കാര്‍ നിര്‍ദേശങ്ങളെ തുടര്‍ന്നാണ് യോഗം റദ്ദാക്കിയത്.

ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.മാര്‍ച്ച് 15 മുതല്‍ 17 വരെ ബെംഗളൂരുവിലാണ് യോഗം സംഘടിപ്പിച്ചിരുന്നത്.

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തു ഇതുവരെ 85 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 22 പേര്‍ കേരളത്തിലാണ്. രാജ്യത്താകെ 42,000 പേരാണ് നിരീക്ഷണത്തിലുള്ളത്.

Top