സിന്‍ഫാദി മാര്‍ക്കറ്റില്‍ കോവിഡ്; ബെയ്ജിങ്ങിലെ പത്തിലേറെ സ്ഥലങ്ങള്‍ അടച്ചിട്ടു

ബെയ്ജിങ്ങ്: കൊറോണ വൈറസിന്റെ ഉദ്ഭവ കേന്ദ്രമായ ചൈന ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വൈറസ് വ്യാപനത്തിന്റെ ആശങ്കയില്‍. ഒരു ഭക്ഷ്യ വിപണന കേന്ദ്രവുമായി ബന്ധപ്പെട്ട് വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബെയ്ജിങ്ങിലെ പത്തിലേറെ സ്ഥലങ്ങള്‍ അടച്ചിട്ടു.

വടക്കുപടിഞ്ഞാറന്‍ ഹെയ്ഡിയന്‍ ജില്ലയിലെ രണ്ടാമത്തെ വലിയ ഭക്ഷ്യ വിപണന കേന്ദ്രമായ സിന്‍ഫാദി മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് വിപണനകേന്ദ്രവും സമീപത്തെ സ്‌കൂളും ചുറ്റുമുള്ള പത്ത് പ്രദേശങ്ങളും അടച്ചിട്ടത്.

തുടര്‍ച്ചയായി 50 ദിവസങ്ങളില്‍ ചൈനയില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ശനിയാഴ്ച മാത്രം 36 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന 10,000 ത്തോളം പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Top