ലണ്ടന്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടാന്‍ തീരുമാനം. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന 20 ക്ലബുകളുടെ യോഗത്തിലാണ് ഏപ്രില്‍ 30 വരെ ഇംഗ്ലണ്ടില്‍ ആഭ്യന്തര ഫുട്ബാള്‍ മത്സരവിലക്ക് നീട്ടാന്‍ ഫുട്ബോള്‍ അസോസിയേഷന് (എഫ്.എ) തീരുമാനിച്ചത്. നേരത്തേ ഏപ്രില്‍ മൂന്ന് വരെയായിരുന്നു കളികള്‍ റദ്ദാക്കിയത്.
ബ്രിട്ടനില്‍ 2500ലേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മാര്‍ച്ച് ഒമ്പതിനാണ് അവസാന പ്രീമിയര്‍ ലീഗ് മത്സരം നടന്നത്. മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നീളുന്ന സാഹചര്യത്തില്‍ എന്തു വിലകൊടുത്തും സീസണ് പൂര്‍ത്തീകരിക്കാന്‍ എഫ്.എ നിയമം പരിഷ്കരിക്കാനും ആലോചനയുണ്ട്. ജൂണ്‍ ഒന്നിനകം സീസണ് അവസാനിപ്പിക്കണമെന്നാണ് ചട്ടം.