വിവിധ പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ തീയതി നീട്ടി

ന്യൂഡല്‍ഹി: യുജിസി നെറ്റ്, ജെഎന്‍യു, ഇഗ്‌നോ പ്രവേശന പരീക്ഷകള്‍ ഉള്‍പ്പെടെ വിവിധ പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ തീയതി നീട്ടി.നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതുക്കിയ തീയതികള്‍ പ്രകാരം വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. അവസാന തീയതിയില്‍ വൈകിട്ട് നാലു വരെയും ഫീസ് രാത്രി 11.50 വരെയും നല്‍കാന്‍ സാധിക്കും.

എന്‍സിഎച്ച്എംജെഇഇ, ഇഗ്‌നോ പിഎച്ച്ഡി, ഐസിഎആര്‍, ജെഎന്‍യു പ്രവേശന പരീക്ഷ എന്നിവ ഏപ്രില്‍ 30 വരെയും
യുജിസി നെറ്റ് മേയ് 16, അഖിലേന്ത്യ ആയുഷ് പിജി പ്രവേശന പരീക്ഷ മേയ് 31, സിഎസ്‌ഐആര്‍ നെറ്റ് മേയ് 15 എന്നിങ്ങനെയാണ് നീട്ടിയ തീയതികള്‍. വിവരങ്ങള്‍ക്ക് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഹെല്‍പ് ലൈന്‍ നമ്പരുകളായ 8287471852, 8178359845, 9650173668, 9599676953, 8882356803 എന്നിവയില്‍ ബന്ധപ്പെടാം. വെബ്‌സൈറ്റായ www.nta.ac.in ലും വിവരങ്ങള്‍ ലഭിക്കും.

Top