കൊറോണ വൈറസ് ‘ഭീഷണി ഗുരുതരം’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോകത്താകമാനം മഹാമാരിയായി പടര്‍ത്തിയ കാരണമായി കൊറോണാവൈറസ് മാറിക്കഴിഞ്ഞെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. എന്നാല്‍ മനുഷ്യരാശി വൈറസിന്റെ കാരുണ്യത്തിലല്ല ഇപ്പോഴുള്ളതെന്ന് ഡബ്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അധാനോം ഗെബ്രെയ്‌സിസ് വ്യക്തമാക്കി. മഹാമാരിയായി മാറിയാല്‍ പോലും ഇതിനെ നിയന്ത്രിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തില്‍ 111,000 പേര്‍ക്കാണ് ഇന്‍ഫെക്ഷന്‍ പിടിപെട്ടിരിക്കുന്നത്. വൈറസ് മൂലം ന്യൂമോണിയ ബാധിക്കുകയാണ് ചെയ്യുന്നത്. ഇതുവരെ 3892 പേരാണ് ഇതുമൂലം മരിച്ചത്. പകര്‍ച്ചവ്യാധിയ്ക്ക് തുടക്കം കുറിച്ച ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പക്ഷെ മറ്റിടങ്ങളില്‍ കേസുകളുടെ എണ്ണമേറുന്നുണ്ട്, പ്രത്യേകിച്ച് യൂറോപ്പ്, ഇറാന്‍ എന്നിവിടങ്ങളിലാണ് രോഗികള്‍ വര്‍ദ്ധിക്കുന്നത്.

വ്യക്തികളില്‍ നിന്നും വ്യക്തികളിലേക്കും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നാലും, പെട്ടെന്നുള്ള രോഗത്തിനും മരണത്തിനും കാരണമാകുകയും ചെയ്യുന്നതാണ് മഹാമാരിയുടെ വിശദീകരണങ്ങളായി കണക്കാക്കപ്പെടുന്നത്. കൊറോണ വൈറസ് ചെറിയ പനി പോലുള്ള അസുഖമായാണ് ബാധിക്കപ്പെടുന്ന 98 ശതമാനം പേര്‍ക്കും അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ മഹാമാരിയായി കൊവിഡ് 19നെ കണക്കാക്കാന്‍ ചിലര്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

‘നിരവധി രാജ്യങ്ങളില്‍ വൈറസ് ചുവടുറപ്പിച്ചിട്ടുണ്ട്, മഹാമാരിയെന്ന ഭീഷണി യാഥാര്‍ത്ഥ്യമായി മാറുകയാണ്. എന്നാല്‍ ആദ്യമായി നിയന്ത്രിതമാകുന്ന മഹാമാരിയായി ഇത് മാറും. കാരണം നമ്മള്‍ വൈറസിന്റെ കാരുണ്യത്തിലല്ല’, ജനീവയില്‍ വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഗെബ്രെയ്‌സിസ് വ്യക്തമാക്കി. രോഗികളെ ഐസൊലേറ്റ് ചെയ്ത്, യാത്രകള്‍ പരിമിതപ്പെടുത്തി, പകര്‍ച്ചവ്യാധി മാരകമായ മേഖലകള്‍ പൂര്‍ണ്ണമായി അടച്ചിട്ടും വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചൈന ഇതിനകം ഇക്കാര്യം വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.

Top